ധാര്‍മികത ലംഘിച്ചു; മാത്യു കുഴല്‍നാടനെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി
കൊച്ചി: മാത്യു കുഴല്നാടൻ എംഎൽഎയ്ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി. അഭിഭാഷകനായ സി.കെ. സജീവ് ആണ് പരാതി നല്‍കിയത്. മാത്യു കുഴല്നാടന് അഭിഭാഷകന്റെ ധാര്‍മികത ലംഘിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ പേരില്‍ റിസോര്‍ട്ട് ലൈസന്‍സുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ മറ്റ് ബിസിനസ് നടത്താനാവില്ലെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. ബിസിനസ് നടത്തുന്നത് അഭിഭാഷക അന്തസിന് വിരുദ്ധമെന്നും മാത്യു കുഴല്‍നാടനെതിരേ നടപടിയെടുക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നു.
നേരത്തെ, ചിന്നക്കനാലില്‍ ഭൂമിയും റിസോര്‍ട്ടും മാത്യു കുഴല്നാടന് എംഎല്‍എ നികുതി വെട്ടിച്ച് സ്വന്തമാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Leave A Comment