കേരളം

ഉ​ത്രാ​ടം ദി​ന​ത്തി​ൽ ച​രി​ത്ര വി​ൽ​പ​ന​യു​മാ​യി മി​ൽ​മ

തി​രു​വ​ന​ന്ത​പു​രം: ഉ​ത്രാ​ടം ദി​ന​ത്തി​ൽ മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് വി​ൽ​പ​ന. പാ​ൽ, തൈ​ര് എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​യ​ൻ റി​ക്കാ​ർ​ഡ് വി​ൽ​പ​ന ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​ത്രാ​ട ദി​ന​ത്തി​ലെ പാ​ൽ വി​ൽ​പ​ന​യി​ൽ 21 ശ​ത​മാ​ന​ത്തി​ന്‍റെ വ​ൻ വ​ർ​ധ​ന​യാ​ണ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​യ​ൻ നേ​ടി​യ​ത്. ഉ​ത്രാ​ട​ദി​ന​ത്തി​ൽ 15,50,630 ലി​റ്റ​ർ പാ​ൽ വി​റ്റ​ഴി​ച്ചു.

തൈ​രി​ന്‍റെ വി​ൽ​പ​ന​യി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 2,40,562 കി​ലോ​യാ​ണ് വി​റ്റ​ഴി​ച്ച​ത്. പാ​ൽ, തൈ​ര് എ​ന്നി​വ​യു​ടെ വി​ല്പ​ന​യി​ൽ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് കൈ​വ​രി​ക്കാ​ൻ ടി​ആ​ർ​സി​എം​പി​യു​വി​നു ക​ഴി​ഞ്ഞെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​ണ്‍​വീ​ന​ർ എ​ൻ. ഭാ​സു​രാം​ഗ​ൻ പ​റ​ഞ്ഞു.

ഓ​ണ​ത്തി​ന് 320 മെ​ട്രി​ക് ട​ണ്‍ നെ​യ്യ് വി​റ്റ​ഴി​ച്ച​തി​ലൂ​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യു​ണി​യ​ൻ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ മി​ൽ​മ നേ​രി​ട്ട് ന​ട​ത്തു​ന്ന സ്റ്റാ​ളു​ക​ൾ, മ​റ്റ് പ്ര​ധാ​ന ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ രാ​വി​ലെ അ​ഞ്ച് മു​ത​ൽ രാ​ത്രി 12 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു.

Leave A Comment