ഒരുകാരണവുമില്ലാതെ ഒരു സ്ത്രീ 72 ദിവസം ജയിലിൽ; ആര് ഉത്തരവാദിത്തം ഏറ്റെടുക്കും'? ഹൈക്കോടതി
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന ചോദ്യം ഉയർത്തി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി.ഹർജി പരിഹണിക്കാനായി മാറ്റി വെച്ചു. വ്യാജ കേസിൽ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പൊതു സമൂഹത്തിൽ നിന്നുണ്ടായ അപമാനവും ജീവിതം വഴിമുട്ടിയതുമടക്കം കണക്കിലെടുക്കണമെന്നാണ് ആവശ്യം. കേസിൽ ചീഫ് സെക്രട്ടറിയുടെയും എക്സൈസ് കമ്മീഷണറോടും കോടതി റിപ്പോർട്ട് തേടിയിരുന്നു.
Leave A Comment