കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർകാലശാലകളില വി.സി മാരെ പുറത്താക്കി ഗവർണർ. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ് ഗവർണറുടെ നടപടി. കാലിക്കറ്റ് വി.സി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വി.സി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. എസ്.എൻ – ഡിജിറ്റൽ വിസിമാരൂടെ കാര്യത്തിൽ തീരുമാനം യു.ജി.സി അഭിപ്രായം തേടിയ ശേഷമാകും ഉണ്ടാവുക.ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് വി സിമാരുടെ ഹിയറിങ് രാജ്ഭവനിൽ വച്ച് നടന്നത്. യോഗത്തിൽ ഡിജിറ്റൽ സർവകലാശാല സജി ഗോപിനാഥ് നേരിട്ടും കാലിക്കറ്റ് -സംസ്കൃത വിസി മാർക്ക് വേണ്ടി അഭിഭാഷകരും ഹാജരായി. കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും നടപടിയെടുക്കുമെന്നും ചാൻസലർ നേരത്തെ പറഞ്ഞിരുന്നു.
Leave A Comment