നിയമനക്കത്ത് വിവാദം: ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് നഗരസഭ
തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാന് ഇക്കാര്യം വ്യക്തമാക്കി നഗരസഭ മറുപടി നൽകി.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. പോലീസ് അന്വേഷണവും നടക്കുന്നുണ്ടെന്നും നഗരസഭ ഓംബുഡ്സ്മാനെ അറിയിച്ചു. പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നും നഗരസഭ മറുപടി നൽകി.
Leave A Comment