കേരളം

ബഫര്‍ സോണ്‍: 2019 ഒക്ടോബറിലെ മന്ത്രിസഭ തീരുമാനം ചൂണ്ടികാട്ടി സുധാകരൻ; തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സർക്കാർ ബഫർ സോണിന് അനുകൂലമാണെന്ന് വിവിധ കാര്യങ്ങൾ ചൂണ്ടികാട്ടി പറഞ്ഞ സുധാകരൻ, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2019 ഒക്ടോബര്‍ 23 ന് മന്തിസഭാ തീരുമാനമെന്നും അഭിപ്രായപ്പെട്ടു.

യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് പരിസ്ഥിതിയെ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞാണ് പിണറായി സര്‍ക്കാര്‍ ബഫര്‍സോണിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നും എന്നിട്ട് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും കെ പി സി സി പ്രസിഡന്‍റ് പറ‌ഞ്ഞു. കര്‍ഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ ജനകീയപ്രക്ഷോഭത്തിന്   കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Leave A Comment