കേരളം

5ജി നഗരമായി കൊച്ചി; സേവനങ്ങൾക്ക് തുടക്കംകുറിച്ച് മുഖ്യമന്ത്രി

കൊച്ചി: കേരളത്തിൽ ജിയോ ട്രൂ 5ജി സേവനങ്ങൾക്ക് തുടക്കമായി. കൊച്ചി പനമ്പിള്ളി നഗറിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 5 ജി സേവനം കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, ഐ ടി മേഖലകൾക്ക് ഊർജം പകരുമെന്നും വിവിധ മേഖലകളുടെ വളർച്ചക്ക് 5 ജിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ പരിധിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച മുതൽ 5ജി സേവനങ്ങൾ ലഭ്യമാകും.

അടുത്ത ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി വ്യാപിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുത്ത മേഖലകളിൽ മാത്രമാകും ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കും.

Leave A Comment