സിസ തോമസിന്റെ നിയമനം: സർക്കാർ ഹർജി സ്വീകരിച്ച് കോടതി
കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി അംഗീകരിച്ച വിധിക്കെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
സർവകാശാല വൈസ് ചാൻസലർ സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി കോടതി സ്റ്റേ ചെയ്തു. പ്രതിനിധിയെ നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
ഇത്തരത്തിൽ പ്രതിനിധിയെ ഉൾപ്പെടുത്തുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിന് ആണെന്ന വാദം അംഗീകരിച്ചു.
Leave A Comment