പ്രതിപക്ഷത്തിന്റേത് ജനപിന്തുണയില്ലാത്ത സമരം; മുഖ്യമന്ത്രി
തിരുവനന്തപുരം:ഇന്ധനസെസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പ്രതിപക്ഷ സമരങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സമരക്കാരോടുള്ള പോലീസ് നടപടിക്കെതിരെ പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഷാഫി പറന്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്.
പ്രതിഷേധസൂചകമായി കറുപ്പണിച്ചുകൊണ്ടാണ് എംഎൽഎ സഭയിലെത്തിയത്.
കൊച്ചിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തില്‍ പോലീസിനെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കിയതോടെയാണ് പോലീസ് പ്രശ്നത്തില്‍ ഇടപെട്ടത്. അനിവാര്യമായ നടപടികള്‍ മാത്രമാണ് പോലീസ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിന് പിന്നാലെ ഷാഫി ഉള്‍പ്പെടെയുള്ളവര്‍ എറണാകുളം പോലീസ് സ്റ്റേഷനില്‍ തള്ളിക്കയറാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കളമശേരിയില്‍ ഈ മാസം 11 ന് യുവതിയുള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എടുത്തു ചാടാന്‍ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ആപത്ത് വരാതിരിക്കാനാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെസ് വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ലഭിക്കില്ല. യുഡിഎഫ് കേന്ദ്ര നിലപാടിനെതിരെ ഒരു പ്രതിഷേധവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Leave A Comment