കേരളം

വൈദേകം: ഇ.പിയുടെ ബന്ധുക്കളുടെ ഓഹരിവാങ്ങാൻ രാജീവ് ചന്ദ്രശേഖർ എംപി

കോഴിക്കോട്: വൈദേകം റിസോര്‍ട്ടില്‍ ഇപി ജയരാജന്റെ ബന്ധുക്കളുടെ പേരിലുള്ള ഓഹരി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചവരില്‍ രാജീവ് ചന്ദ്രശേഖര്‍ എംപിയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയും ഉണ്ടെന്ന് സൂചന. ഈ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് വിവരം. വിവിധ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് സിഇഒ തോമസ് ജോസഫ് പറഞ്ഞു.

ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്. എന്നാല്‍ ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇപി ജയരാജന്‍റെ ഭാര്യ പി.കെ ഇന്ദിര നിഷേധിച്ചു. നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും പി.കെ ഇന്ദിര പറഞ്ഞു

Leave A Comment