എഐ കാമറ ഇടപാട്; മുഖം രക്ഷിക്കാൻ വിജിലൻസ് അന്വേഷണവുമായി സർക്കാർ
തിരുവനന്തപുരം: എഐ കാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്.
അഞ്ച് ഇടപാടുകളെക്കുറിച്ചുള്ള പരാതിയാണ് വിജിലൻസിന് ലഭിച്ചത്. എഐ കാമറ ഇടപാട് കൂടാതെ സ്ഥലം മാറ്റം ഉൾപ്പെടെ വിവിധ ഇടപാടുകളിൽ അഴിമതിയെന്നും പരാതിയുണ്ട്. മുൻ ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്തിനെതിരെയും ഗുരുതര ആരോപണമുണ്ട്.
Leave A Comment