കേരളം

തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ് കു​ട്ടി മ​രി​ച്ച​ത് ദൗ​ര്‍​ഭാ​ഗ്യ​ക​രം: സു​പ്രീംകോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ണ്ണൂ​രി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് 11 വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വം നി​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീംകോ​ട​തി. അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റീ​സുമാ​രാ​യ സൂ​ര്യ​കാ​ന്ത്, എം.​എം. സു​ന്ദ​രേ​ഷ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ച് പ്ര​തി​ക​രി​ച്ച​ത്.

പേ​പ്പ​ട്ടി​യേ​യും അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ​യും വേ​ദ​ന​ര​ഹി​ത​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ കൊ​ല്ലാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ പി.​പി.ദി​വ്യ​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​യ്ക്ക​ള്‍ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഹ​ര്‍​ജി​യോ​ടൊ​പ്പം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചിരുന്നു. വി​ഷ​യ​ത്തി​ല്‍ ജൂ​ലൈ 12ന് ​വാ​ദം കേ​ള്‍​ക്കാ​മെന്ന് കോടതി അറിയിച്ചു.

കേ​സി​ലെ എ​ല്ലാ എ​തി​ര്‍​ക​ക്ഷി​ക​ളോ​ടും ജൂലൈ ഏ​ഴി​ന​കം മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ലം ഫ​യ​ല്‍ ചെ​യ്യാ​ന്‍ സു​പ്രീംകോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave A Comment