'ഒരു തെറ്റുമില്ല'; ശ്രീമതിയുടെ 'പോലീസ് വിമർശനം' ശരിവച്ച് ജയരാജൻ
കണ്ണൂർ : പോലീസിനെതിരെയുള്ള പി.കെ.ശ്രീമതിയുടെ വിമർശനത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് കേരളത്തിൽ എന്നായിരുന്നു പോലീസ് സേനയെ വിമർശിച്ച് ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചത്.
ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലായിരുന്നു ശ്രീമതിയുടെ പ്രതികരണം. മുതിർന്ന സിപിഎം നേതാവ് തന്നെ പോലീസിനെ വിമർശിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ശ്രീമതി പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സുനുവിന്റെ കാര്യത്തിൽ സംഭവിച്ചതെന്നും ജയരാജൻ പറഞ്ഞത്.
ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും ജയരാജൻ അറിയിച്ചു.
Leave A Comment