പിരിഞ്ഞു, പക്ഷെ പറയില്ല; സഭയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ സർക്കാർ
തിരുവനന്തപുരം: അനിശ്ചിതകാലത്തേക്ക് നിയമസഭ പിരിയുന്നതായി സ്പീക്കർ എ.എൻ. ഷംസീർ പ്രഖ്യാപിച്ചെങ്കിലും, സഭ പിരിഞ്ഞതായി സർക്കാർ ഗവർണറെ അറിയിക്കില്ല. പുതുവർഷത്തിൽ ചേരുന്ന ആദ്യ സഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർ എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം.
സഭ പിരിഞ്ഞതായി ഗവർണറെ അറിയിക്കാതെ, ഇപ്പോഴുള്ള സമ്മേളനത്തിന്റെ തുടർച്ചയായി 2023 ജനുവരിയിൽ വീണ്ടും സഭ ചേരും. പഴയ സമ്മേളനത്തിന്റെ തുടർച്ച ആയതിനാൽ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാകും.
2022-ലെ ആദ്യ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഗവർണർ - സർക്കാർ പോര് ഒഴിവാക്കാനാണ് ഈ നീക്കം. എന്നാൽ നയപ്രഖ്യാപനം എന്നേക്കുമായി ഒഴിവാക്കാൻ സർക്കാരിന് സാധിക്കില്ല. അടുത്ത വർഷം ചേരുന്ന ഏതെങ്കിലും സഭാ സമ്മേളന കാലഘട്ടം, വർഷത്തിലെ ആദ്യ സമ്മേളനം എന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. ഈ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർ എത്തിച്ചേരും.
Leave A Comment