പമ്പയിൽ കോവിഡ് പരിശോധന
ശബരിമല : കടുത്ത ശ്വാസംമുട്ടൽ തുടങ്ങി കോവിഡ് രോഗലക്ഷണത്തോട് കൂടിയെത്തുന്ന തീർഥാടകർക്ക് പമ്പയിൽ കോവിഡ് പരിശോധന നടത്തും. പമ്പ ഗവ.ആശുപത്രിയിലാണ് പരിശോധന. ഗുരുതര ലക്ഷണത്തോടുകൂടി വരുന്നവർക്ക് മാത്രമാണ് പരിശോധന. പോസിറ്റീവ് ആകുന്നവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റും. കോവിഡനന്തര രോഗങ്ങളെക്കുറിച്ചും കോവിഡ് പ്രതിരോധത്തെക്കുറിച്ചും സന്നിധാനത്ത് തുടർച്ചയായി അനൗൺസ്‌മെന്റ് നടത്താനും ആരോഗ്യവകുപ്പ് നടപടി തുടങ്ങി.
Leave A Comment