ഇ.പിക്കെതിരേ ആരോപണം ഉന്നയിച്ചോ; കൃത്യമായി വ്യക്തമാക്കാതെ പി.ജയരാജൻ
കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയിൽ ഇ.പി.ജയരാജനെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ചോ എന്ന കാര്യം കൃത്യമായി വ്യക്തമാക്കാതെ പി.ജയരാജൻ. ഇത്തരം വാർത്തകളൊക്കെ മാധ്യമ സൃഷ്ടി മാത്രമാണ്. പാർട്ടിയെ താറടിച്ച് കാണിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ബോധപൂർവം ശ്രമിക്കുകയാണ്.
എന്നാൽ ആവർത്തിച്ച് ചോദിച്ചിട്ടും താൻ ഇത്തരമൊരു ആരോപണം സംസ്ഥാന സമിതിയിൽ ഉന്നയിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാനോ തള്ളാനോ അദ്ദേഹം തയാറായില്ല.
താൻ ഇത്തരമൊരു റിസോർട്ട് പോയി കണ്ടിട്ടില്ല. സംസ്ഥാന സമിതിയിൽ പറഞ്ഞ കാര്യങ്ങളൊന്നും മാധ്യമങ്ങളോട് വെളിപ്പെടുത്താൻ തയാറല്ല. സംസ്ഥാന സമിതിയിലെ ചർച്ചകളും തീരുമാനങ്ങളും സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.അതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നും താൻ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയെന്ന് വ്യാജ വാർത്ത ചമച്ച മാധ്യമങ്ങളാണ് ഇത്തരം വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Leave A Comment