കോട്ടപ്പുറത്ത് ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊടുങ്ങല്ലൂര്‍: ഓണനാളില്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം ഗോതുരുത്ത് കോണത്ത് ജോസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കോട്ടപ്പുറം സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. അപകടം നടന്നയുടനെ ജോസിനെ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണമടഞ്ഞിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment