പ്രാദേശികം

ശ്രീനാരായണപുരത്ത് രോഗിയുമായി പോയ ആംബുലൻസിൽ ഇന്നോവ കാർ ഇടിച്ചു

മതിലകം: ശ്രീനാരായണപുരത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിൽ ഇന്നോവ കാർ ഇടിച്ചു.
അപകടത്തിനിടയാക്കിയ കാർ നിറുത്താതെ പോയി.
അപകടത്തെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

ഇന്ന് ഉച്ചക്ക്  പൊരിബസാറിലായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്നും  തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന
ആംബുലൻസിലാണ് എതിരെ വന്ന ഇന്നോവകാർ ഇടിച്ചത്.
മതിലകം പൊലീസ് കേസെടുത്തു.

Leave A Comment