മാളയില്‍ ആടിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു
മാള: മാളയില്‍ മേയാൻ വിട്ട ആടിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. മാള അഷ്ടമിച്ചിറയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. അഷ്ടമിച്ചിറ പഴൂക്കര സ്വദേശിയായ ജോയ് മാതിരപ്പിള്ളിയുടെ 17 ഉം തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ ആറോളം ആടുകളെയും ആണ് തെരുവുനായ്ക്കൾ കൂട്ടമായി വന്ന് ആക്രമിച്ചത്.
ശബ്ദം കേട്ട് വീട്ടുകാർ സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും തെരുവ് നായ്ക്കൾ ഒരാടിനെ കടിച്ചു കൊന്നിരുന്നു. കഴുത്തിലും വയറിലും ആയാണ് ആടിന് കടിയേറ്റത്. ഏകദേശം രണ്ടു വയസ്സുള്ള ഇരുപതോളം കിലോ തൂക്കം വരുന്ന ആടിനെയാണ് ജോയിക്ക് നഷ്ടപ്പെട്ടത്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് പൊതുപ്രവർത്തകൻ കൂടിയായ ജോയ് മാതിരപ്പള്ളി പഞ്ചായത്തിനും കളക്ടർക്കും മറ്റും ആറുമാസം മുമ്പേ പരാതി നൽകിയിട്ടുണ്ടായിരുന്നു എങ്കിലും ഇതുവരെയും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല.
തെരുവ് നായ്ക്കളെ ശല്യം രൂക്ഷമായിട്ടുള്ളതിനാൽ ഈ ഭാഗത്ത് താമസിക്കുന്ന ആളുകളെല്ലാം തന്നെ ആശങ്കയിലാണ്.
Leave A Comment