പ്രാദേശികം

കൊടുങ്ങല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് റോഡിൽ ഡി.വൈ.എസ്.പി ഓഫീസ് സിഗ്നൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, മാല്യങ്കര സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ മാല്യങ്കര കുമ്പളത്ത് പറമ്പിൽ സുരേഷ് കുമാർ (43) ഇയാളുടെ ഭാര്യ അഞ്ജന (30), മകൻ ഒരു വയസുള്ള രുദ്രദേവ് എന്നിവരെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.

Leave A Comment