പ്രാദേശികം

വാതിലിന്‍റെ ടവർ ബോൾട്ട് വീണു; വീടിനകത്ത് അകപ്പെട്ട രണ്ടു വയസ്സുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ വീട്ടിനകത്ത് അകപ്പെട്ട കുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. എംഐടി ഹോസ്പിറ്റലിനു സമീപത്തെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന കോട്ടയം സ്വദേശിയായ രണ്ടു വയസ്സുകാരൻ ആണ് വീട്ടിലെ ഹാളിന്റെ  വാതിലിന്റെ ടവർ ബോൾട്ട് വീണതിനെ തുടർന്ന് അകത്ത് കുടുങ്ങിയത്.
കൊടുങ്ങല്ലൂർ ഫയർഫോഴ്സ് അരമണിക്കൂറോളം സമയം പരിശ്രമിച്ചാണ് വാതിൽ തുറന്ന് കുട്ടിയെ രക്ഷിച്ചത്.

ഫയർ സ്റ്റേഷൻ ഓഫീസർ  പി .കെ ശരത് , അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ .കെ ഹനീഫ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എസ് രഞ്ജിത്ത്, എസ്. സന്ദീപ്, കെ.വി ബിനു രാജ്, പി.ആർ സജീഷ്, വിഷ്ണു ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്

Leave A Comment