പ്രാദേശികം

പൊയ്യയിൽ പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

പൊയ്യ: പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ജനവാസ കേന്ദ്ര പ്രദേശത്ത്  ഇന്ന് ഉച്ചയോടെയാണ് സംഭവം.ആളപായമില്ല .വൈദ്യുതി ലൈനില്‍ ഉണ്ടായ ഷോര്‍ട്ട് ആണ് തീ ഉണ്ടാകാന്‍ കാരണമെന്നാണ് നിഗമനം.

പൊയ്യ പഞ്ചായത്ത് വാർഡ് 12ലെ താഴ്വാരം പ്രദേശത്താണ് തീ പിടിച്ചത്. സ്വകാര്യ വ്യക്തിയുടെ 10 ഏക്കർ വരുന്ന ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. വൈദ്യുതി ലൈൻ ഇതിന് നടുവിലൂടെ പോകുന്നുണ്ട്. ഇത് ഷോർട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നറിയുന്നു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ  എത്തിയാണ്  തീ അണച്ചത് .

ചെറിയ തെങ്ങുകളും താഴെ കൂട്ടിയിട്ട നിരവധി നാളികേരങ്ങളും അഗ്നിക്കിരയായി .  തീപിടുത്തത്തെ തുടർന്ന്   ക്ഷുഭിതരായ  നാട്ടുകാർ  ഉടമയെ വിളിച്ചുവരുത്തി ശേഷിക്കുന്ന പുല്ലുകൾ ഉടൻ വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടു. പുല്ല് വെട്ടി മാറ്റാമെന്ന്   ഉടമ  സമ്മതിച്ചതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.  ജനവാസ കേന്ദ്രത്തിനു സമീപമാണ് തീ പിടുത്തം ഉണ്ടായ 
ആളാെഴിഞ്ഞ പറമ്പ്. ഈ  ഭൂമി മതിയായ സംരക്ഷണമില്ലാതെ കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു

Leave A Comment