പുത്തൻചിറയിൽ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
പുത്തൻചിറ: പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ
യോഗത്തിൽനിന്നും യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപോയി. പുതിയ അംഗനവാടി വർക്കർമാരുടേയും, ഹെൽപ്പർമാരുടെയും പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സെലക്ഷൻ പാനലിലേക്ക് ഏകപക്ഷീയമായി തയ്യാറാക്കിയ സാമൂഹ്യ പ്രവർത്തകരുടെ ലിസ്റ്റ് അവതരിപ്പിച്ച് അംഗീകരിച്ചതിൽ പ്രതിഷേധം അറിയിച്ച് വിയോജനക്കുറിപ്പ് നല്‍കിയാണ് യു.ഡി.എഫ്. അംഗങ്ങൾ വാക്കൗട്ട് നടത്തിയത്.
ഒപ്പം പുത്തൻചിറ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള അംഗൻവാടികളിൽ വർക്കർമാരുടേയും ഹെൽപ്പർമാരുടേയും പുതിയ സെലക്ഷൻ ലിസ്റ്റ് നിലവിൽ ഇല്ല എന്നും അംഗങ്ങള്‍ പറഞ്ഞു. ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ ആറാം നമ്പർ അജണ്ടയായി ലിസ്റ്റ് ഉൾപ്പെടുത്തിയതായും ഇവര്‍ ചൂണ്ടിക്കാട്ടി.
ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.എ.നദീർ , യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വാസന്തി സുബ്രമണ്യൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ.വി.എസ് അരുൺ രാജ്, പത്മിനി ഗോപിനാഥ്,ആമിന ആഷിക്ക് എന്നിവരാണ് ഇറങ്ങിപ്പോയത്.
Leave A Comment