ഭിന്നശേഷിക്കാരനോട് കെ എസ് ആർ ടി സി യുടെ ക്രൂരത
കൊടകര: ഭിന്നശേഷിക്കാരോട് അര്‍ദ്ധരാത്രിയില്‍ കെ എസ് ആര്‍ ടി സിക്കാരുടെ ക്രൂരത. യാത്രക്കാരനായ കൊടകര സ്വദേശി വല്ലപ്പാടി മാടമ്പത്ത് പ്രദീപ് എന്ന ഭിന്നശേഷിക്കാരനെ അര്‍ദ്ധരാത്രി കെഎസ്ആർടിസി അധികൃതർ ബസ് സ്റ്റോപ്പിൽ നിർത്താതെ ഒന്നര കിലോമീറ്റർ മാറി ഇറക്കിവിട്ടു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും വഴിക്കടവിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സ് ആണ് ക്രൂരമായ നിയമലംഘനം നടത്തിയത്. ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി നിർത്തി ഇറക്കിവിട്ടത്.
അർദ്ധരാത്രിയിൽ യാത്രക്കാരന്‍ ആവശ്യപ്പെടുന്ന ഇടത്ത് വാഹനം നിര്‍ത്തികൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും വഴിക്കടവിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സ് കൊടകരയില്‍ വെച്ച് ഭിന്നശേഷിക്കാരനായ യുവാവിനോട് നിയമലംഘനം നടത്തിയത്. കായംകുളത്തു നിന്നും കൊടകരയിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്നു യുവാവ്. മാത്രമല്ല, കൊടകര ടൌണ്‍ കേന്ദ്രീകരിച്ചു ഇറങ്ങേണ്ട യാത്രക്കാര്‍ക്കായി ദേശീയപാത അധികൃതര്‍ ഒരുക്കിയ സര്‍വ്വീസ് റോഡിലൂടെ പോകാതെ മേല്‍പ്പാലം വഴിയാണ് ബസ് യാത്ര ചെയ്തത്. ഇത് കടുത്ത നിയമലംഘനം തന്നെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒപ്പം, കൊടകരയില്‍ ഇറങ്ങേണ്ട വല്ലപ്പാടി മാടമ്പത്ത് പ്രദീപിനെ ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി നിർത്തി ഇറക്കിവിട്ടതും മനുഷ്യാവകാശ ലംഘനമാണ്. ഭിന്നശേഷിക്കാരനായ യുവാവ് ഏറെ പണിപെട്ടാണ് പിന്നീട്കൊടകരയിലേക്ക് എത്തിപ്പെട്ടത്. രാത്രികാലങ്ങളിൽ ഇരു വശങ്ങളിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ പലപ്പോഴും സര്‍വ്വീസ് റോഡിലൂടെ പ്രവേശിച്ച് ബസ്റ്റോപ്പിൽ കയറുന്നില്ല എന്നുള്ള ആക്ഷേപവും പരക്കെ നിലനിൽക്കുന്നുണ്ട്.
Leave A Comment