പ്രാദേശികം

പദ്ധതിവിഹിതം നൂറു ശതമാനം ചെലവഴിച്ച് കുന്നുകര പഞ്ചായത്ത്

കുന്നുകര : കുന്നുകര പഞ്ചായത്ത് ഈ വർഷവും നൂറുശതമാനം പദ്ധതിവിഹിതം ചെലവഴിച്ചു. നികുതിപിരിവ് നൂറുശതമാനവും പൂർത്തിയാക്കി. ജില്ലാതലത്തിൽ ആറാം സ്ഥാനവും സംസ്ഥാന തലത്തിൽ 34-ാം സ്ഥാനവും നേടി. ചിട്ടയായ പദ്ധതി പ്രവർത്തനവും കാര്യക്ഷമമായ മേൽനോട്ടവും മൂലമാണ് നേട്ടം കൈവരിക്കാനായതെന്ന് ഭരണസമിതി വിലയിരുത്തി. മികച്ച പ്രവർത്തനം നടത്തിയ എല്ലാവരെയും പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു അനുമോദിച്ചു.

Leave A Comment