ബൈക്ക് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി
കൊടകര: ബൈക്ക് യാത്രികനെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തി. മറ്റത്തൂർ ചെമ്പുച്ചിറ പൂക്കോടൻ മോഹൻദാസിന്റെ മകൻ വിഷ്ണു (24) ആണ് മരിച്ചത്.
കൊടകര കോടാലി റോഡിൽ കുഴിക്കാണിയിൽ ചൊവ്വാഴ്ച രാത്രിയിൽ എപ്പോഴോ ആയിരുന്നു അപകടം. റോഡിനോട് ചേർന്നുള്ള പറമ്പിന്റെ ഉടമ ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ കൃഷി നോക്കാൻ എത്തിയപ്പോഴാണ് വളപ്പിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. തുടർന്നാണ് വളപ്പിൽ തന്നെ മരിച്ച നിലയിൽ വിഷ്ണുവിനെയും കണ്ടെത്തിയത്.
കൊടകര പൊലിസ് കേസെടുത്തു.
Leave A Comment