പ്രാദേശികം

ചാവക്കാട് ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

ചാവക്കാട്: ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി നാസറുൽ ഷേക്കാണ് (35 വയസ്) മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്നു ടോറസ് ലോറി മണത്തറ മുല്ലത്തറയിൽ വെച്ച് തിരിക്കുന്നതിനിടയിൽ സൈക്കിളുമായി നിൽക്കുകയായിരുന്ന നാസറുൽ ഷെയ്ക്കിനെ ഇടിച്ചിടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നാസറുൽ ഷേക്കിനെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോറസ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave A Comment