പരിഹരിച്ച പരാതിയ്ക്ക് വീണ്ടും പരാതിക്കാരന് ആർ ഡി ഒ യുടെ നോട്ടീസ്
മാള: പരിഹരിച്ച പരാതിയ്ക്ക് വീണ്ടും പരാതിക്കാരന് ആർ ഡി ഒ യുടെ നോട്ടീസ് പൊതു പ്രവർത്തകൻ മാള സ്വദേശി ഷാൻ്റി ജോസഫ് തട്ടകത്തിനാണ് പരാതിയുടെ തുടർ നടപടിക്കായി ഈ മാസം 13ന് പരാതിയിൽ പറയുന്ന സ്ഥലത്ത് ഹാജരാകുവാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങുമെന്ന താലുക്ക് തല അദാലത്തിൽ
മാള പോലീസ് സ്‌റ്റേഷനു മുൻവശത്തെ പൊതുമരാമത്ത് റോഡിൽ അപകടകരമായി നിൽക്കുന്ന ആൾമര ശിഖിരങ്ങൾ മുറിച്ചു മാറ്റുന്നതിനു പരാതി നൽയിരുന്നു.എന്നാൽ താലൂക്ക തല അദാലത്തിനു മുമ്പായി തന്നെ ആൽമര ശിഖിരങ്ങൾ പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റിയിരുന്നു.
എന്നാൽ പരാതി പരിഹരിച്ചതിനെക്കുറിച്ച് പരാതിക്കാരനെ അറിയിക്കുകയോ,
അദാലത്തിൻ്റെ പ്രവർത്തനങ്ങൾ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്ന വെബ് സൈറ്റിൽ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അതിനാൽ പരാതിക്കാരൻ ഷാൻ്റി ജോസഫ് തട്ടകത്ത് ചാലക്കുടിയിൽ നടന്ന അദാലത്തിൽ പങ്കെടുക്കുകയും വെബ് സൈറ്റിൻ്റെ അപാകത മന്ത്രിയടക്കമുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ അറിയിക്കുകയും ഇക്കാര്യം രേഖാമൂലം അദാലത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നുവരെ ഈ പരാതി പരിഹരിച്ചതായി വെബ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്തരത്തിൽ പരാതിക്കാരെ വീണ്ടും ബുദ്ധിമുട്ടിക്കുന്നതെന്നും അതിനു ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ മേൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നും ഷാൻ്റി ജോസഫ് പറഞ്ഞു.
Leave A Comment