പ്രാദേശികം

ഗുരുതര വീഴ്ച്ച;ദുർഭരണം, വെള്ളാങ്ങല്ലൂർ പഞ്ചായത്തിനെതിരെ ഓംബുഡ്‌സ്മാൻ

വെള്ളാങ്ങല്ലൂർ: നികുതി വെട്ടിപ്പ് കേസിൽ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിനെതിരെ 
രൂക്ഷ വിമർശനവുമായി ഓംബുഡ്സ്മാൻ.  അവിടെ നടക്കുന്നത് ദുർഭരണമാണെന്ന് ഓംബുഡ്‌സ്മാന്റെ പരാമർശം.  ക്ലാർക്ക് പണാപഹരണം 
നടത്തി എന്നറിഞ്ഞിട്ടും പോലീസിൽ പരാതിപ്പെടാതിരുന്നത് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും, സെക്രട്ടറിയുടേയും ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണെന്നും ഓംബുഡ്സ്മാൻജസ്റ്റിസ് പി എസ് ഗോപിനാഥൻ ചൂണ്ടിക്കാട്ടി.

2021ൽ പഞ്ചായത്തിലെ നികുതി പിരിവിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ അവിടെ ക്ലാർക്കായിരുന്ന ആന്റണി റോണാൾഡ് ബെന്നി എന്ന ആളെ പഞ്ചായത്ത് സെക്രട്ടറി സസ്പെൻഡ് ചെയ്തപ്പോഴാണ് ക്രമക്കേട് പുറത്തറിഞ്ഞത്. 

ക്രമക്കേടിൽ പ്രസിഡന്റിനും പങ്കുള്ളതായി ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ്‌ പ്രവർത്തകനായ വി മോഹൻദാസ്, ഗ്രാമ പഞ്ചായത്ത് അംഗം എം എച്ച് ബഷീർ എന്നിവർ ഓംബുഡ്സ്മാനെ സമീപിച്ചത്.

പരാതിയിൽ വിശദമായ വാദം കേട്ട ഓംബുഡ്സ്മാൻ പഞ്ചായത്ത്
പ്രസിഡന്റിനും സെക്രട്ടറിക്കും ഇക്കാര്യത്തിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തി.

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ജീവനക്കാരും ജനപ്രതിനിധികളും തമ്മിൽ
ഐക്യത്തിലല്ലെന്നും, അവിടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും ഓംബുഡ്സ്മാൻ വിലയിരുത്തി.

പരാതിക്കാർക്കു വേണ്ടി അഡ്വ അരുൺരാജ് ഹാജരായി.

നികുതി വെട്ടിപ്പ് നടത്തിയവർക്കെതിരെ പോലീസിൽ പരാതി കൊടുത്ത് ഡി വൈ എസ് പി തലത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ഓംബുഡ്സ്മാന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ നടക്കുന്നത് 
ദുർഭരണമാണെന്ന് തദ്ദേശ സ്വയംഭരണ 
സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള 
ഓംബുഡ്സ്മാൻ കണ്ടെത്തിയ  
സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് 
രാജി വെച്ച് അന്വേഷണത്തെ 
നേരിടണമെന്ന് കോൺഗ്രസ് പാർട്ടി 
നേതാവ് സാബു കണ്ടത്തിൽ ആവശ്യപ്പെട്ടു.

Leave A Comment