മലക്കപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം; രണ്ടുപേർക്ക് പരിക്ക്
ചാലക്കുടി: മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ ആനക്കയത് വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണംമലക്കപ്പാറയിൽ നിന്നും അതിരപ്പിള്ളിയിലേക്ക് വരുകയായിരുന്ന തൃശൂർ സ്വദേശി കുന്നത് വീട്ടിൽ രോഹിത്, എറണാകുളം ആലക്കാട്ട് വീട്ടിൽ സോന എന്നിവർക്കാണ് പരിക്കേറ്റത്
ഇന്ന് വൈകുന്നേരം 5:30 ഓടെ യാണ് സംഭവം
റൈഡേഴ്‌സ് ക്ലബ്ബായ യാത്രികൻ കൂട്യ്മയിലെ അംഗങ്ങളായ ഇവർ തൃശൂരിൽ നിന്നും പൊള്ളാച്ചി മലക്കപ്പാറ വഴി തൃശൂരിലേക്ക് 10 ബൈക്കിലും ഒരു കാറിലുമായി സംഘടിപ്പിച്ച യാ ത്രക്കിടയിലാണ് കാട്ടാന ആക്രമിച്ചത്
ആനകയം ഭാഗത്തു വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ മരത്തിനു പിന്നിൽ നിന്നിരുന്ന ആന പെട്ടന്ന് ആക്രമിക്കുകയായിരുന്നു അപ്രതീക്ഷിതമായുള്ള ആക്രമണത്തിൽ സോന ബൈക്കിൽ നിന്നും തെറിച്ചു വീണു ആന സോനയെ ആക്രമിക്കാൻ ശ്രമിക്കുകയും നിരങ്ങി നീങ്ങുകയുമായിരുന്നു
തുടർന്ന് ആനയുടെ ആക്രമണത്തിൽ ബൈക്കിന്റെ അടിയിൽ പെട്ട് പോയ രോഹിത്തിന്റെ കാലിൽ ആന ചവിട്ടുകയും തുമ്പികൈ കൊണ്ട് ചുറ്റിഎടുത്തു നിലത്തടിക്കാൻ ശ്രെമിക്കുകയും ചെയ്തു കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ആന പിന്മാറുകയായിരുന്നു
പരിക്കെറ്റ ഇവരെ ചാലക്കുടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment