ഫോര്‍ട്ട് കൊച്ചിയില്‍ ഫൈബർ ബോട്ട് മറിഞ്ഞ് അപകടം; എല്ലാവരെയും രക്ഷപ്പെടുത്തി
കൊച്ചി: ഫോര്‍ട്ട് കൊച്ചി മിഡില്‍ ബീച്ചിന് സമീപം മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം. ബോട്ടിലുണ്ടായിരുന്ന നാല് പേരെയും രക്ഷപ്പെടുത്തി.
രാവിലെ ഏഴിനാണ് അപകടം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ ചെറിയ ഫൈബര്‍ ബോട്ട് തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്ന നാല് പേരും ഉടനെ കരയിലേക്ക് നീന്താന്‍ തുടങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റ് മത്സ്യതൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു.
ഒരാളെ ആശുപത്രിയില്‍ പ്രവേശിച്ചു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം.
Leave A Comment