മുന്തിരിമലയില് ആനക്കുട്ടി ജനിച്ചു
അങ്കമാലി: കണ്ണിമംഗലം പാണ്ടുപ്പാറ മുന്തിരിമലയില് ജനിച്ച ആനക്കുട്ടിക്ക് സംരക്ഷണം ഒരുക്കി കാട്ടാനക്കൂട്ടം മേഖലയിൽ തന്പടിക്കുന്നു. 10 ദിവസമയി ആനക്കൂട്ടം ഇവിടെയുണ്ട്. ആനക്കുട്ടി ജനിച്ചാല്‍ നടന്നു പോകുവാന്‍ കഴിയുന്നതു വരെ മറ്റ് മൃഗങ്ങളില്‍നിന്നും സംരക്ഷണം നേടാനാണ് മുഴുവന്‍ ആനകളും സംഘമായി സംരക്ഷണം ഒരുക്കുന്നത്.
അവിടേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കാതെ മുഴുവന്‍ സമയം കാവലൊരുക്കിയിരിക്കുകയാണ് ആനക്കൂട്ടം. പത്തില്‍ കൂടുതല്‍ ആനകളാണ് ഇവര്‍ക്ക് സരംക്ഷണം ഒരുക്കുന്നത്. മനുഷ്യര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലയിലാണ് ആനക്കുട്ടി പിറന്നത്. ഇതിന് മുന്‍പ് കല്ലാല എസ്റ്റേറ്റില്‍ ഇത്തരത്തില്‍ ആനക്കുട്ടി ജനിക്കുകയും സംരക്ഷണം ഒരുക്കുകയുമുണ്ടായിട്ടുണ്ട്. പ്ലാന്റേഷന് ജീവനക്കാരുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിച്ചു പ്ലാന്റേഷനില്‍ ആനയിറങ്ങുന്നത് നിത്യസംഭവമാണ്.
Leave A Comment