ലോകമലേശ്വരം ഉഴുവത്ത് ക്കടവിൽ മരം വീണ് വീട് തകർന്നു
കൊടുങ്ങല്ലൂർ: ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തായ കാറ്റിൽ ലോകമലേശ്വരം ഉഴുവത്ത് ക്കടവിൽ മരം കടപുഴകി വീണ് വീട് തകർന്നു. പൊന്നമ്പുള്ളി വിജയൻ്റെ വീടാണ് തകർന്നത്. വെളളുപ്പിന് വലിയ ശബ്ദം കേട്ട് ഉറക്കമുണർന്ന് പുറത്തേക്ക് ഓടിയതു കാരണം പരിക്ക് എൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കിടപ്പുമുറിയുടെ മുകളിലേക്കാണ് വലിയ ആഞ്ഞിൽ മരം ശക്തമായ കാറ്റിൽ വന്നു പതിച്ചത്.വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത, വാർഡ് കൗൺസിലർ കെ ആർജൈത്രൻ, താലൂക്ക് ഓഫീസിലെയും വില്ലേജില്ലേയും ഉദ്യോഗസ്ഥന്മാരും സംഭവസ്ഥലം സന്ദർശിച്ചു.
Leave A Comment