മോഷണം: അഞ്ചുപവനും 4,000 രൂപയും കവർന്നു
നെടുമ്പാശേരി: പകൽ വീടിനുള്ളിൽ കടന്ന് ഒളിച്ചിരുന്ന മോഷ്ടാവ് രാത്രി വീട്ടുകാർ ഉറങ്ങിയപ്പോൾ മോഷണം നടത്തി മടങ്ങി. കരിയാട് കാച്ചപ്പിള്ളി രാജന്റെ വീട്ടിൽ നിന്നും അഞ്ചുപവന്റെ മാലയും 4,000 രൂപയും നഷ്ടപ്പെട്ടു.
രാജന്റെ ഭാര്യ മേഴ്സിയുടേതാണ് മാല. താലിയും ലോക്കറ്റും ഊരി മേശയിൽ വച്ചിട്ടാണ് മോഷ്ടാവ് മാല കൊണ്ടുപോയത്. ഇതോടൊപ്പം വെച്ചിരുന്ന രാജന്റെ മാലയും മോതിരവും മോഷ്ടാവ് എടുത്തിട്ടില്ല. രാവിലെ പിറകുവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടാണ് വീട്ടുകാർ പരിശോധന നടത്തിയത്. വാതിൽ പൂട്ടാതെ പുറത്ത് തൊട്ടടുത്ത് എവിടെയെങ്കിലും പോയപ്പോൾ മോഷ്ടാവ് അകത്ത് കടന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ചെങ്ങമനാട് പോലീസ് എത്തി പരിശോധന നടത്തി.
Leave A Comment