കാർത്യായനിയമ്മയെ വൈറൽ ആക്കിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു
ചാലക്കുടി: ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ ഭാഗത്ത് കാർത്യായനിയമ്മയെ വൈറൽ ആക്കിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. രണ്ടു വർഷങ്ങൾക്കു മുൻപ് പുഴയിലെ പാറക്കെട്ടിൽ കിടക്കുന്ന മുതലയും അടുത്തായി തന്റെ വളർത്തു മൃഗങ്ങൾക്ക് പുല്ലരിയുന്ന കാർത്യായനിയമ്മയും വാർത്തകളിൽ ഇടം നേടിയിരുന്നു.
ചാലക്കുടി പുഴയിൽ മുതലകൾ ധാരാളമായുണ്ടെങ്കിലും കുറച്ചു ഏറെ നാളുകളായി ഇവയുടെ സാന്നിധ്യം പുഴയിൽ ഉണ്ടായിരുന്നില്ല.നാളുകൾക്കു ശേഷമാണ് ഇവയെ വീണ്ടും പുഴയിൽ കണ്ടെത്തിയത്. വെറ്റിലപ്പാറ ഭാഗത്ത് നഴ്സറി പടി കടവിലാണ് ഇപ്പോൾ രണ്ടു മുതലകൾ തമ്പടിച്ചിട്ടുള്ളത്. മാസങ്ങൾക്കു മുൻപ് ഈ കടവിൽ സ്ഥിരമായി മുതലകളെ കണ്ടിരുന്നു
പ്രധാനമായും അതിരപ്പിള്ളി ഭാഗത്തുള്ള കയങ്ങളിൽ പാറപ്പുറത്ത് ആണ് കൂടുതലായും മുതലകളെ കാണാറുള്ളത്.
സാധാരണയായി പുഴയിലെ ആഴങ്ങളിൽ കഴിയുന്ന ഇവ ഉച്ചയോടെ വെയിൽ കൊള്ളാൻ പാറപ്പുറത്ത് കിടക്കുകയും വൈകുന്നേരം ആഴങ്ങളിലേക്ക് മറയുകയും ആണ് പതിവ്. ആളെനക്കമില്ലാത്ത സ്ഥലങ്ങളിൽ ഇവ മണലിൽ കയറി മുട്ടയിടാറുമുണ്ട്. മഴ മാറിയപ്പോൾ ആകണം ഇവ വീണ്ടും പുറത്തെത്തിയത്. ചതുപ്പൻ മുതലകൾ എന്ന് പ്രാദേശികമായി വിളിക്കുന്നതും മത്സ്യങ്ങളെയും ചെറു ഇനം മറ്റു ജീവികളെയും ഭക്ഷിക്കുന്നഇത്തരം മുതലകൾ മനുഷ്യനെ ആക്രമിക്കാറില്ല
Leave A Comment