എറിയാട് പട്ടാപ്പകൽ വീടിൻ്റ വാതിൽ കുത്തിതുറന്ന് പണം കവർന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ എറിയാട് പട്ടാപ്പകൽ വീടിൻ്റ വാതിൽ കുത്തിതുറന്ന് പണം കവർന്നു.മണപ്പാട്ട് ചാൽ പാലത്തിന് വടക്കുവശം പൊയിലിങ്ങൽ പരേതനായ റിയാസിൻ്റെ ഭാര്യ നദീറയുടെ വീട്ടിലാണ് മോഷണം നടന്നത്.
നദീറയും, മക്കളും പുറത്തു പോയ സമയത്താണ് സംഭവം.
ഉച്ചക്ക് ഒന്നരയോടെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
മുൻവശത്തെ വാതിലിലെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് കാശുക്കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു.
നദീറയുടെ വിദ്യാർത്ഥിനിയായ മകൾ മൊബൈൽ ഫോൺ വാങ്ങാനായി സൂക്ഷിച്ചു വെച്ചിരുന്ന
ഏഴായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Leave A Comment