ജയ മുരളീധരൻ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ്
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ജയ മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ ഭാവന രഞ്ജിത്തിനെ എട്ട് വോട്ടുകൾക്കാണ് ജയ പരാജയപ്പെടുത്തിയത്.
കോൺഗ്രസിലെ മുൻ ധാരണപ്രകാരം സെബ മുഹമ്മദലി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എൻഡിഎക്ക് പഞ്ചായത്തിൽ നാല് അംഗങ്ങളുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലത ഗംഗാധരന്റെ വോട്ട് അസാധുവായതിനാൽ മൂന്ന് വോട്ടുകൾ മാത്രമാണ് എൻഡിഎക്ക് നേടാനയത്.
എസ്ഡിപിഐ സ്ഥാനാർഥി നിഷ വൈകി വന്നതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. അതിനിടെ ചെങ്ങമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ഷാജൻ ഏബ്രഹാം രാജിവച്ചു. രണ്ടര വർഷത്തിന് ശേഷം സ്ഥാനം ഒഴിയണമെന്ന നിർദേശം പാലിച്ചാണ് ഷാജൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചത്. 18-ാം വാർഡിനെ പ്രതിനിധീകരിക്കുന്ന സി.എസ്. അസീസിനെയായിരിക്കും പുതിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക.
Leave A Comment