തൃക്കാക്കരയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്; രാധാമണി പിള്ള നഗരസഭാ അധ്യക്ഷ
കൊച്ചി: തൃക്കാക്കര നഗരസഭാ ഭരണം നിലനിര്‍ത്തി യുഡിഎഫ്. നഗരസഭാ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രാധാമണി പിള്ള വിജയിച്ചു.
43 അംഗ നിയമസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാധാമണി പിള്ള 24 വോട്ടുകള്‍ നേടി. ഇടതുമുന്നണിക്ക് 17 വോട്ടുകള്‍ ലഭിച്ചു. മുന്‍ അധ്യക്ഷ അജിതാ തങ്കപ്പന്റെ വോട്ട് അസാധുവായി. ഒരു എല്‍ഡിഎഫ് അംഗം ആരോഗ്യകാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.
സ്വതന്ത്രരുടെ പിന്തുണയോടെയാണ് തൃക്കാക്കരയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന ഇവരുടെ ആവശ്യം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു.
വൈസ് ചെയര്മാന് സ്ഥാനവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും വേണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് നാലിന് വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസ് ഗ്രൂപ്പ് ധാരണപ്രകാരം ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന് ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് എ ഗ്രൂപ്പുകാരിയായ രാധാമണി പിള്ളയ്ക്ക് അവസരമൊരുങ്ങിയത്.
Leave A Comment