അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിക്ക് മരണശിക്ഷ നൽകണമെന്ന് പിതാവ്
കൊച്ചി: ആലുവ മാർക്കറ്റിൽ കുട്ടിയെ കൊന്ന കേസിലെ പ്രതിക്ക് മരണശിക്ഷ നൽകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കുട്ടിയുടെ അച്ഛൻ. അത് തനിക്കും കുടുംബത്തിനും കാണണമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരെയോ പോലീസിനെതിരെയോ പരാതിയില്ല. സംസ്ഥാന സർക്കാരിലും പോലീസിലും പൂർണ വിശ്വാസമുണ്ട്. തനിക്ക് ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment