വീട്ടുജോലിക്കെത്തിയ മധ്യവയസ്ക്ക ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ തെക്കെ നടയിൽ വീട്ടുജോലിക്കെത്തിയ മധ്യവയസ്ക്കയെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.
അഴീക്കോട് കൊട്ടിക്കലിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടറാട്ട് സാബുവിൻ്റെ ഭാര്യ മണി (55)യാണ് മരിച്ചത്.
തെക്കെ നടയിലുള്ള വീട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഞായറാഴ്ച്ച പകൽ മണിയെ കാണാതായിരുന്നു.
വൈകീട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്ക്കരിക്കും.
Leave A Comment