അഴീക്കോട് ബസിൽ നിന്നും വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ അഴീക്കോട് ബസിൽ നിന്നും വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു.പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അഴീക്കോട് മേനോൻ ബസാർ മുല്ലശ്ശേരി ഗിരീഷിൻ്റെ മകൻ ഗൗതം കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ മേനോൻ ബസാർ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.
സ്കൂളിലേക്ക് പോകാനായി മിറാഷ് എന്ന സ്വകാര്യ ബസിൽ കയറുന്നതിനിടയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ കൈയ്ക്ക് സാരമായ പരിക്കേറ്റ ഗൗതം കൃഷ്ണയെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment