നിഷ അജിതൻ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സി.പി.എമ്മിലെ നിഷ അജിതൻ തെരഞ്ഞെടുക്കപ്പെട്ടു.അഞ്ചാം വാർഡ് മെംബറായ നിഷ അജിതൻ നിലവിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണാണ്.
അഞ്ചിനെതിരെ എട്ട് വോട്ടുകൾക്കാണ് ബിജെപിയിലെ സുബി പ്രമോദിനെ നിഷ അജിതൻ പരാജയപ്പെടുത്തിയത്.
കോൺഗ്രസിൻ്റെ ഏക അംഗം ജോസ്മി ടൈറ്റസ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ കൃഷ്ണനുണ്ണി വരണാധികാരിയായിരുന്നു.
മുന്നണി ധാരണ പ്രകാരം സി.പി.ഐയിലെ ബിന്ദു രാധാകൃഷ്ണൻ രാജി വെച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
Leave A Comment