അടുക്കിവച്ച കല്ലിൽ കയറാൻ ശ്രമം; കല്ല് വീണ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: വീട് പണിയ്ക്കായി അടുക്കിവച്ച കല്ല് ഇളകിവീണ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദ(4)ആണ് മരിച്ചത്.
വീടുപണിയുടെ ആവശ്യത്തിനായി എത്തിച്ച കല്ലുകൾ പണി പൂർത്തിയാകാത്ത വീട്ടിൽ അടുക്കിവച്ചിരുന്നു.
പടികൾ പോലെ അടുക്കിവച്ചിരുന്ന കല്ലിന്റെ മുകളിലേയ്ക്ക് കൂട്ടുകാർക്കൊപ്പം ചവിട്ടുകയറുന്നതിനിടെ കല്ലുകൾ ഇളകി ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂനോൾമാട് എഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ് ഗൗരി നന്ദ. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ.
കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
Leave A Comment