മഞ്ഞപ്രയില്‍ അപകടങ്ങൾ പതിവായി
മഞ്ഞപ്ര: ചന്ദ്രപ്പുര ജംഗ്ഷനിൽ അപകടങ്ങൾ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വാഹനപകടങ്ങളില്‍ ദമ്പതികളായ ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു.
കാലടിയില്‍ നിന്ന് മഞ്ഞപ്രയ്ക്കുപോയ ഇരു ചക്ര വാഹനവും മലയാറ്റൂരില്‍ നിന്ന് അങ്കമാലിക്ക് പോയ പിക്കപ്പ് വാനും ചന്ദ്രപ്പുരയില്‍ വച്ച് കൂട്ടിയിടിച്ചാണ് ഇരു ചക്ര വാഹന യാത്രക്കാരായ മഞ്ഞപ്ര സെബിപുരം ഓമംഗലത്ത് ഷിബു (45), ഭാര്യ വര്‍ഷ ( 34 ) എന്നിവര്‍ക്ക് പരിക്കേറ്റത്. കൈക്കും കാലിനും പരുക്കേറ്റ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment