ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു
ആലുവ: ബൈക്കുകൾ കൂട്ടിയിടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു. ആലുവ യു സി കോളേജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യു സി കോളേജ് ഹരിത നഗറിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ പ്രമോദ് എന്നു വിളിക്കുന്ന ഗീതകൃഷ്ണനാണ് (47) മരിച്ചത്.അപകടം നടന്നയുടൻ നാട്ടുകാർ ആലുവാ കാരോത്തുകുഴി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു.
മൃതദേഹം കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ.
Leave A Comment