പ്രാദേശികം

വയോധികന്‍ കിണറ്റിൽ വീണ് മരിച്ച നിലയിൽ

കൊടുങ്ങല്ലൂർ: കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടത്തി. പുല്ലൂറ്റ് നാരായണമംഗലം പാച്ചേരി സുബ്രമണ്ണ്യൻ മകൻ സുരേന്ദ്രൻ (72) നെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ സുരേന്ദ്രനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ഇന്ന് (തിങ്കളാഴ്ച) രാവിലെ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഫയർ ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌ മോർട്ടത്തിനായി താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment