കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി റോഡ് നിർമ്മാണം നിർത്തി വെപ്പിച്ചു
വെള്ളാങ്ങല്ലൂർ : ബ്ലോക്ക് ജങ്ഷൻ മുതൽ കോണത്തുകുന്ന് വരെ വെള്ളിയാഴ്ച്ച ആരംഭിച്ച റോഡുപണി കുടിവെള്ള പൈപ്പുകൾ മാറ്റിയശേഷം മതിയെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനം. ഇതുപ്രകാരം ബ്ലോക്ക് ജംഗ്ഷൻ മുതൽ കോണത്തുകുന്ന് ജംഗ്‌ഷൻ വരെ 2 കിലോമീറ്റർ ദൂരം നിർമാണ ജോലികൾ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം നിർത്തി വെപ്പിച്ചു.കൊടുങ്ങല്ലൂർ-കൂർക്കഞ്ചേരി കോൺക്രീറ്റ് റോഡിന്റെ അഞ്ചാംഘട്ട റോഡുപണിയാണ് വെള്ളിയാഴ്ച തുടങ്ങിയത്. പണിയുടെ മുന്നോടിയായി വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിച്ചിരുന്നെങ്കിലും റോഡിനു ഇരുവശത്തുമുള്ള കുടിവെള്ള പൈപ്പുകൾ മാറ്റിയിട്ടില്ല. കോണത്തുകുന്നിൽനിന്ന് കുറച്ചുദൂരം ഒരു വശത്ത് പൈപ്പിട്ടു തുടങ്ങിയെങ്കിലും താത്കാലികമായി ഗെയിൽ അധികൃതരുടെ അനുവാദം ലഭിക്കാനായി നിർത്തിവെച്ചു.
റോഡുപണി കുടിവെള്ളവിതരണം തടസ്സപ്പെടുത്തുമെന്നുകാണിച്ച് പഞ്ചായത്ത് ഭരണസമിതിക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. രണ്ടു മാസത്തിനകം പൂർത്തീകരിക്കുമെന്ന് സമ്മതിച്ച് തുടങ്ങിയ ബ്ലോക്ക് ജങ്ഷൻ മുതൽ അണ്ടാണിക്കുളം വരെയുള്ള നാലാംഘട്ട പണികൾ ആറുമാസത്തിലധികം എടുത്താണ് പൂർത്തിയാക്കിയത്.
Leave A Comment