പ്രാദേശികം

ഭക്ഷ്യ വിഷബാധ: പറവൂര്‍ കവലയിലെ ബിരിയാണി മഹല്‍ ഹോട്ടല്‍ അടപ്പിച്ചു

ആലുവ: ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടര്‍ന്നു പറവൂര്‍ കവലയിലെ ബിരിയാണി മഹല്‍ ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചു.

നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയ ശേഷമാണ് ഹോട്ടല്‍ പൂട്ടിച്ചത്. ബുധനാഴ്ച അല്‍ഫാം കഴിച്ച 13 പേര്‍ക്കു ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് നടപടി. 

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

ഭക്ഷണം തയാറാക്കാൻ എത്തിച്ച കോഴിയിറച്ചിയുടെ സാംപിള്‍ ലാബ് പരിശോധനയ്ക്ക് അയച്ചു. 

അല്‍ഫാം, ഷവര്‍മ, മയോണൈസ് എന്നിവ വിതരണം ചെയ്യരുതെന്നു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷ്യ വിഷബാധയേറ്റവര്‍ ആലുവയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Leave A Comment