പ്രാദേശികം

വാളൂർ നായർ സമാജം സ്കൂൾ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

അന്നമനട: 95 വയസ്സ് പിന്നിട്ട വാളൂർ നായർ സമാജം സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം  ശനിയാഴ്ച്‌ച വൈകീട്ട് അഞ്ച് മണിക്ക്  ബെന്നി ബെഹനാൻ എം.പി  നിർവഹിക്കും. സനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. ശതാബ്ദി വർഷത്തിലേക്ക് എത്തുമ്പോഴേക്കും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിഷൻ 2028 ന്റെ ലോഗോ പ്രകാശനം കാട്ടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പ്രിൻസി ഫ്രാൻസിസ് നിർവ്വഹിക്കും. കലാമണ്ഡലം ഡീൻ കെ.ബി. രാജ് ആനന്ദ് മുഖ്യാതിഥി ആയിരിക്കും. 

അക്കാദമികരംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്ന വിദ്യാലയമാണിത്. പഠനവീടുകൾ, പ്രാദേ ശിക പി.ടി എകൾ, തുടങ്ങിയ പദ്ധതികൾ SSLC ക്ക് നൂറ് ശതമാനം വിജയം നേടാൻ സഹായകമായിട്ടുണ്ട്. കൃഷിപാഠശാല, നാട്ടുമാമ്പഴം പദ്ധതി തുടങ്ങിയ പരിസ്ഥിതി പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്.
മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് ഇന്റർ സ്കൂൾ ടാലെന്റ് ഫെസ്റ്റ്, കിഡ്സ്ഫെസ്റ്റ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥി സംഗമം അഡ്വ: VR സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. കാവ്യ സല്ലാപത്തിൽ വയലാർ ശരത് ചന്ദ്രവർമ്മ പങ്കെടുക്കും.

Leave A Comment