പ്രാദേശികം

ചാലക്കുടിയിൽ നിർത്തിയിട്ടിരുന്ന ടോറസ്സ് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

ചാലക്കുടി: ദേശീയ പാതയിൽ ചാലക്കുടി-പോട്ട ആശ്രമം ജംഗ്ഷനിൽ  നിർത്തിയിട്ടിരുന്ന ടോറസ്സ് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മാള മേലഡൂർ നമ്പളങ്ങര വീട്ടിൽ തങ്കപ്പന്റെ മകൻ 36 വയസ്സുള്ള അരുൺകുമാർ ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. 

തൃശ്ശൂരിലെ ഭാര്യാ ഗൃഹത്തിലേക്ക് പോവുകയായിരുന്നു അരുൺ. ടയർ പഞ്ചറായി തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവവ് മരിച്ചു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി അരുണിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചേർപ്പ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ആണ് മരിച്ച അരുൺ. ലിനിത ഭാര്യയും ഒരു വയസ്സുള്ള അലോക് ഏക മകനുമാണ്.

Leave A Comment